നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് നാളെ യാത്ര ചെയ്യുന്നരുടെ ശ്രദ്ധയ്ക്ക്


നെടുമ്പാശ്ശേരി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എറണാകുളം സന്ദർശനത്തോടനുബന്ധിച്ച് നാളെ വ്യാഴം (01.09.22 ) വൈകീട്ട് 03.30 മുതൽ രാത്രി 8.00 മണി വരെ അത്താണി എയർ പോർട്ട് ജംഗ്ഷൻ മുതൽ കാലടി മറ്റൂർ ജംഗ്ഷൻ വരെ നെടുമ്പാശ്ശേരി എയർപോർട്ടിന് മുന്നിലൂടെയുള്ള റോഡിൽ ഒരു വാഹനവും പോകാൻ അനുവദിക്കുന്നതല്ലന്ന് എറണാകുളം റൂറൽ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.
രണ്ടാം തീയതി പകൽ 11 മുതൽ 2 വരെ എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്.

എയർപോർട്ടിലേക്ക് പോകണ്ട യാത്രക്കാർ നേരത്തെ തന്നെ ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
Previous Post Next Post