അമ്പായത്തോടിനു സമീപം അപകടം: ബസ്സും, കാറും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരി അമ്പായത്തോടിനും പുല്ലാഞ്ഞിമേടിനും ഇടയിൽ സ്വകാര്യ ബസ്സും, കാറും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് നിന്നും ബത്തേരി നമ്പ്യാർക്കുന്നിലേക്ക് പോകുകയായിരുന്ന എം.വി സൺസ് എന്ന ബസ്സും എതിർദിശയിൽ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ബസ്സ് തെറ്റായ ദിശയിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
ഇടിയുടെ ആഘാതത്തിലാണ് ബസ് ഡ്രൈവർ ഫിബിനും, കാർ യാത്രക്കാരിയായിരുന്ന താമരശ്ശേരി അണ്ടോണ അരേറ്റക്കുന്ന് സ്വദേശിനിക്കുമാണ് നിസാര പരിക്കേറ്റത് വൈകുന്നേരം അഞ്ച് മണിയോ ടെയായിരുന്നു അപകടം
Previous Post Next Post