മൂന്നു പേരെ കൊലപ്പെടുത്തി ഒളിവിൽ പോയി; പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ



കോഴിക്കോട്: മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ. പാർഗാന സ്വദേശി രവികുൽ സർദാറിനെയാണ് പശ്ചിമ ബംഗാൾ പൊലീസ് പന്നിയങ്കര പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.
മീഞ്ചന്തയിലെ അതിഥി തൊഴിലാകളുടെ താമസ സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്ത മൂന്നു പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പശ്ചിമ ബംഗാളിലെ കാനിംഗ് പൊലിസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകങ്ങൾ നടന്നത്.
Previous Post Next Post