കൂട്ടായ്മയുടെ വിജയത്തേരിൽ മുക്കത്തെ ഇഫ്താർ സംഗമം


മുക്കം: പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പന്തലിൽ ഒരുമിച്ചിരുന്ന് നോമ്പുതുറന്നത് ആയിരത്തിലധികംപേർ  .പിറന്നത് കൂട്ടായ്മയുടെ പുതുചരിതം!മുക്കം വ്യാപാര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ മെഗാഇഫ്താർ സംഗമം സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും നവ്യാനുഭവമായി.
മുക്കത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ വ്യക്തികളേയും വ്യാപാര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരേയും വിവിധ സന്നദ്ധ സംഘടനകളായ എന്റെ മുക്കം സന്നദ്ധസേന, വോപ്പ, ജെ.സി.ഐ നോർത്ത് കാരശ്ശേരി & മുക്കം എന്നിവരെയും  ഏകോപിപ്പിച്ച് നടത്തിയ പരിപാടിയിൽ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിക്കാൻ സാധിച്ചതായി സംഘാടകർ അറിയിച്ചു. മുക്കത്തിൻ്റെ മതമൈത്രി ഖ്യാതി ഊട്ടിയുറപ്പിക്കുന്ന പരിപാടിയായിത് മാറി.


 മെഗാ ഇഫ്താർ സംഗമത്തോടനുബന്ധിച്ച് മുക്കത്തെ പഴയകാല കച്ചവട പ്രതിനിധികളെ ആദരിച്ചു.സംഘാടക സമിതി ചെയർമാൻ ബക്കർ കളർ ബലൂൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള അഗ്രോ കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർമാൻ പി.ടി ബാബു, വൈസ് ചെയർപേഴ്സൺ  അഡ്വ.ചാന്ദ്നി, ടൗൺവാർഡ് കൺസിലർ പ്രജിത പ്രദീപ്, എ.പി.മുരളീധരൻ മാസ്റ്റർ, അബൂബക്കർ ഫൈസി, എ.സി. നിസാർ ബാബു, എം.കെ. ഹരീഷ്, കെ.എം.കുഞ്ഞവറാൻ, റഫീഖ് മാളിക കപ്യേടത്ത് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

പ്രോഗ്രാം കൺവീനർ പി.അലി അക്ബർ, കോർഡിനേറ്റർ റിയാസ് കുങ്കഞ്ചേരി ,അബ്ദു ചാലിയാർ, ഫിറോസ് പത്രാസ്, ഹാരിസ് ബാബു, നിസാർ ബെല്ല, എൻ.ശശികുമാർ ,ഷംസീർ മെട്രോ, വോപ്പ ജാഫർ , ജസീർ കെ.വി , വിജയൻ മാസ്റ്റർ, സംയുക്ത തൊഴിലാളി പ്രസിഡന്റ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post